2011 മാർച്ച് 10, വ്യാഴാഴ്‌ച

a-1.jpg
വിജിത്തും വാണിയും വിവാഹിതരാകണമെന് നു തീരുമാനമെടുത്തപ്പോഴേഒരു കാര്യം ഉറപ്പിച്ചിരുന്നു. സാധാരണപോലെ ഒരു വിവാഹമായിരിക്കി ല്ല തങ്ങളുടേത്. പരിസ്ഥിതിപ്രേമി കളും, കൃഷിയെ ഇഷ്ടപ്പെടുന്നവരുമാകു മ്പോള് വിവാഹത്തില്നിന് ന് അതൊക്കെ മാറ്റിനിര്ത്താന് പറ്റില്ലല്ലോ. ആന്ധ്രയില്നിന്നും തമിഴ്നാട്ടില്നിന്നുമുള്ള അരികൊണ്ടുള്ള സദ്യ കഴിച്ചാണ് നാം സാധാരണ വിവാഹച്ചടങ്ങുകള്ക്ക് സദ്യ കഴിക്കുന്നത്. കണ്ണൂര് കണ്ണപുരം സ്വദേശി വിജിത്തിന്റെയും ഹരിപ്പാട് ഡാണാപ്പടി സ്വദേശി വാണിയുടെയും വിവാഹത്തിന് വന്നവര് കഴിച്ച സദ്യയ്ക്കുള്ള അരി വാണി സ്വന്തമായി കൃഷിചെയ്ത് കൊയ്തെടുത്തതാണ്. നെല്ല് കൊയ്യാന് വൈകിയപ്പോള് വിവാഹം നിശ്ചയിച്ചതിലും രണ്ടുമാസം വൈകിയാണ് നടന്നത്. പരിസ്ഥിതിയെയും കൃഷിയെയും ഇഷ്ടപ്പെടുന്നവര് തങ്ങളുടെ വിവാഹവും ലളിതമായി നടത്തി മറ്റുള്ളവര്ക്ക് മാതൃകയായി.
പത്താംക്ലാസ് കഴിഞ്ഞപ്പോഴേ വാണിയുടെ ആഗ്രഹം അഗ്രികള്ച്ചറല് സയന്സ് പഠിക്കണമെന്നായിരുന്നു. പ്ലസ്ടു കഴിഞ്ഞ് എന്ട്രന്സ് എഴുതി. എം.ബി.ബി.എസിനു സീറ്റു കിട്ടി. വാണിക്കു പക്ഷേ അഗ്രികള്ച്ചറല് സയന്സ് മതിയായിരുന്നു. വീട്ടിലും ബന്ധുക്കള്ക്കും ഇടയില് എതിര്പ്പായി. വാണി തന്റെ തീരുമാനത്തില് ഉറച്ചുനിന്നു. അവസാനം വാണിയുടെ ആഗ്രഹം ജയിച്ചു. തൃശൂര് അഗ്രികള്ച്ചറല് കോളജില് ചേര്ന്നു. ബിസിനസ്കാരനായ അച്ഛന് വാസുവും അധ്യാപികയായ അമ്മ തങ്കമണിക്കും മകളുടെ ആഗ്രഹത്തോട് യോജിക്കേണ്ടിവന്നു.
അവധിക്ക് നാട്ടില് വരുമ്പോള് വീടിനുചുറ്റും ഇഷ്ടംപോലെ ചെടികളും, വൃക്ഷങ്ങളും വാണി കുഴിച്ചുവയ്ക്കുമായിരുന്നു. അഞ്ചുവര്ഷത്തെ കോഴ്സ് കഴിഞ്ഞപ്പോഴേ ഈ പെണ്കുട്ടി തീരുമാനിച്ചു. ജോലിക്ക് പോകുന്നില്ല. സ്വന്തം പറമ്പില് കൃഷിയുമായി കൂടാം. കോളജ് ക്ലാസുകളില് പഠിച്ചത് ജീവിതത്തില് പ്രാവര്ത്തികമാക്കാനു ള്ള ശ്രമം. സ്വന്തമായിട്ടുള്ള ആറേക്കര് പുരയിടത്തില് എല്ലാത്തരം പച്ചക്കറികള്... കുറച്ചുഭാഗം വനം നട്ടുപിടിപ്പിച് ചു. നാട്ടുകാര് ഈ പെണ്ണ് ഇതെന്തിനുള്ള പുറപ്പാടാണെന്ന് ലഭിച്ചപ്പോള് വാണി കുലുങ്ങിയില്ല. ഒരു പരിസ്ഥിതി ക്ലാസില്വച്ചാണ് ഒരേ അഭിരുചിയുള്ള വാണിയും വിജിത്തും കണ്ടുമുട്ടുന്നത്. ആലുവയിലുള്ള 'മിത്രധാം' എന്ന റിന്യൂബിള് എനര്ജി സെന്ററില് എന്ജിനീയറാണ് വിജിത്ത്. മതപരമായ ആചാരങ്ങളും ആഡംബരങ്ങളും എല്ലാം ഒഴിവാക്കിക്കൊണ്ടായി രുന്നു വിവാഹം. എല്ലാ നല്ല കാര്യങ്ങളും നടക്കുമ്പോഴും വൃക്ഷത്തൈ നടാറുണ്ടല്ലോ. വിവാഹത്തിനും അതുവേണമെന്നുണ്ടായിരു ന്നു. ഞങ്ങളുടെ ആഗ്രഹത്തിന് വീട്ടുകാര് എതിരു നിന്നില്ല.'' വിജിത്ത് പറയുന്നു.
3-1.jpg
2-2.jpg
''വിവാഹനിശ്ചയത്തിന്റ െയന്ന് ഞങ്ങള് രണ്ടുപേരും കൂടി ഇലഞ്ഞിത്തൈ നട്ടു. വിവാഹത്തിന് താലികെട്ടും മാലയിടീലും ഒന്നു വേണ്ടെന്നു പറഞ്ഞപ്പോള് ആദ്യം ബന്ധുക്കള്ക്ക് അംഗീകരിക്കുവാന് ബുദ്ധിമുട്ടായിരുന്നു . മനപ്പൊരുത്തമാണ് വലുത്. ചടങ്ങുകള്ക്കൊന്നും ജീവിതത്തില് വലിയ സ്ഥാനമില്ലെന്നു ഞങ്ങള്ക്കറിയാമായിരുന്നു. വിവാഹത്തിന്റെയന്ന് ചടങ്ങുകള് വളരെ ലളിതമായിരുന്നു. അച്ഛന് മകളെ കൈപിടിച്ചു കൊടുത്തത് മാത്രമായിരുന്നു ആകെയുള്ള ചടങ്ങ്. പിന്നെ വധുവും വരനും കുറേ വൃക്ഷത്തൈകള് നട്ടു, ഇലഞ്ഞി, ഞാവല്, ഇരട്ടി. വാണിയുടെയും വിജിത്തിന്റെയും സുഹൃത്തുക്കള് നിരവധി വൃക്ഷത്തൈകള് കൊണ്ടുവന്നിട്ടുണ്ടാ യിരുന്നു. അതെല്ലാം നട്ടു.


വിജിത്തിന്റെയും വാണിയുടെയും വസ്ത്രധാരണം ലളിതിമായിരുന്നു . സാധാരണ ഒരു മുണ്ടും നേര്യതുമായിരുന് നു വാണിയുടെ വേഷം. വധു കഴുത്തുപോലും ഉയര്ത്താനാവാതെ ആഭരണം ധരിക്കുന്ന ഇക്കാലത്ത് വാണി സ്വര്ണത്തിന്റെ ഒരു തരിപോലും ധരിച്ചില്ല. ജൈവ ഉല്പന്നങ്ങള് വില്ക്കുന്ന തൃശൂരിലെ ആള്ട്ടര് മീഡിയയില്നിന്നു ം വാങ്ങിയ മണ്ണുകൊണ്ട് നിര്മ്മിച്ച മാലയും വളകളുമാണ് വാണി ധരിച്ചത്. പ്രകൃതിസ്നേഹിയാ യ ഒരു സുഹൃത്ത് സമ്മാനിച്ച ഓലകൊണ്ടുള്ള ഒരു തൊപ്പിയും ധരിച്ചു. വിവാഹത്തിന്റെ സദ്യയ്ക്ക് പുറത്തുനിന്ന് കുറച്ചു പച്ചക്കറികളേ വാങ്ങിയുള്ളൂ. ബാക്കിയെല്ലാം വാണി സ്വന്തമായി കൃഷിചെയ്ത് ഉണ്ടാക്കിയതായിരുന്നു . വധു തന്നെ കൃഷിചെയ്ത് കൊയ്തെടുത്ത നെല്ലുകൊണ്ട് സദ്യ ഉണ്ടാക്കി വിവാഹത്തിനു വന്ന അതിഥികള്ക്ക് കൊടുക്കാന് സാധിച്ചു.

4-1.jpg
''യുവതലമുറ തങ്ങളുടെ വിവാഹരീതിയോട് വളരെയധികം യോജിപ്പു പ്രകടിപ്പിച്ചു. വിവാഹത്തിന് അനാവശ്യമായ ആഡംബരങ്ങള് ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യം എതിര്പ്പ് പ്രകടിപ്പിച്ചെങ്കിലും പ്രായമായവരും പിന്നീട് നല്ല അഭിപ്രായമാണ് പറഞ്ഞത്. ചേച്ചിയുടെ വിവാഹം ആഡംബരത്തിലാണ് നടത്തിയത്.'' വാണിയുടെ ചേച്ചി സുമ ആയുര്വേദ ഡോക്ടറാണ്. ഭര്ത്താവ് ജയനാഥ് ആലുവ എ.എസ്.പി.യാണ്.' '


കൃഷി പഠിച്ചിട്ട് പലര്ക്കും ബഹുരാഷ്ട്ര കമ്പനികളില് ജോലി ചെയ്യാനാണ് താല്പര്യം. സ്വന്തമായി കൃഷി നടത്തി വിജയിപ്പിക്കണ, എന്നെനിക്ക് ആഗ്രഹമുണ്ടായിരു ന്നു. നാലഞ്ചുവീടുകള്ക്കുള് ള പച്ചക്കറി ഞങ്ങള് സ്വയം ഉല്പാദിപ്പിക്കു ന്നു. ജൈവകൃഷിയാണ്. ഒരു പഴമോ പച്ചക്കറിയോ ഉണ്ടാകുന്നത് കാണുമ്പോഴുണ്ടാ കുന്ന സന്തോഷം പറഞ്ഞറിയിക്കാന് പറ്റില്ല. പ്രകൃതിയോടിണങ് ങി ജീവിക്കുമ്പോള് അത് ശരീരത്തിനും മനസിനും നല്കുന്ന കരുത്ത് വലുതാണ്. കൃത്രിമങ്ങളും, വിഷങ്ങളും ചേരാത്ത നല്ല ഭക്ഷണം കഴിക്കാം.

''ഇപ്പോഴേ ഭക്ഷ്യവസ്തുക്കള്ക്ക് തീപിടിച്ച വിലയാണ് പത്തുവര്ഷങ്ങള്കൂടി കഴിയുമ്പോള് വില അതിന്റെ ഇരട്ടിയാകും. അത്യാവശ്യം വീട്ടിലേക്കു വേണ്ട പച്ചക്കറി ഉല്പാദിപ്പിക്കാ ന് നമുക്ക് കഴിയണം. വാണി പറയുന്നു. കൃഷിയില്ലാതെ ഒരു ജീവിതത്തെക്കുറി ച്ച് വാണിക്ക് ചിന്തിക്കാനില്ല . വാണിയുടെ എല്ലാ സ്വപ്നങ്ങള്ക്കു ം വിജിത്തിന്റെ പിന്തുണയുമുണ്ട് . എല്ലാവര്ക്കും അനുകരിക്കാവുന്ന തല്ലേ ഈ മാതൃക.

2011 മാർച്ച് 5, ശനിയാഴ്‌ച

2010 നവംബർ 18, വ്യാഴാഴ്‌ച

ഫുജൈറ .

 യു എ ഇ എന്ന രാജ്യത്തിന്‍റെ കിഴക്കന്‍ എമിരട്റ്റ് ആണ് ഫുജൈറ .


മലയും സമുദ്രവും ചുംബിച്ചുണരുന്ന വെണ്മയാര്‍ന്ന തീരങ്ങളെ സാന്ദ്രമായ്‌ തലോടിയെത്തുന്ന അറബിക്കടലിന്റെ നനുത്ത തിരമാലകള്‍-ഫുജൈറയുടെ പ്രകൃതി നല്‍കുന്ന ഹൃദയഹാരിയായ ഭാവം അവാച്യമായ അനുഭവതലം നല്‍കുന്നു





























 

 










ഹമീദ് നടുവട്ടം